പാലക്കാട്: ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശികളായ സത്യം (18), നിധീഷ് (18) എന്നിവരാണ് മരിച്ചത്.
പുതൂർ ചാവടിയൂരിൽ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.